സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി നവംബര്‍ 22 ന് ഇരിക്കൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടക്കും. നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പൈതല്‍മല വിഹാര റിസോര്‍ട്ടില്‍ രാവിലെ 9.30 നും കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്കുമാണ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്.
പൈതല്‍മല ടൂറിസം പദ്ധതിയോടനുബന്ധിച്ചു വിവിധ വ്യവസായ, സേവന, വ്യാപാര സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന ജില്ലയിലെ സംരംഭകരെ പങ്കെടുപ്പിച്ചാണ്
ഇരിക്കൂര്‍ മണ്ഡലം മീറ്റ്. സജീവ് ജോസഫ് എം. എല്‍. എ അധ്യക്ഷത വഹിക്കും.
കല്യാശ്ശേരി മണ്ഡലം പരിപാടിയില്‍ എം. വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് 12 മണിക്ക് കെല്‍ട്രോണ്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി പങ്കെടുക്കും.














