
ഇരിട്ടി:സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങളെ പിറകോട്ടടിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ സെലിബ്രറ്റികള്‍ മുന്നില്‍ വരുന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. നാടിന്റെ നവോത്ഥാനത്തിന് പിന്നില്‍ ഗ്രന്ഥാലയം മുഖ്യപങ്കാണ് വഹിക്കുന്നത്. വായന നശിച്ചു പോകാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ കൂടി ഗ്രന്ഥാലയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നടുവനാട് സമദര്‍ശിനി ഗ്രന്ഥാലയം 66 ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സണ്ണി ജോസഫ് എം.എല്‍.എ. അധ്യക്ഷനായി.സമദര്‍ശിനി നാടന്‍ കലാമേളയുടെ പോസ്റ്റര്‍ പ്രകാശനം നഗരസഭാ അധ്യക്ഷ കെ.ശ്രീലതയും,കൈയ്യെഴുത്ത് മാസിക പ്രകാശനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഞ്ചിത്ത് കമലും നിര്‍വ്വഹിച്ചു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍എ.കെ.രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.പി.അജേഷ്, പി. സീനത്ത്, വി.പുഷ്പ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം മനോജ് കുമാര്‍ പഴശ്ശി, എം.ലത, വിപിന്‍ രാജ്, കെ.വി.പവിത്രന്‍, കെ.ശശി ,രാജേഷ് എടവന, കെ.സി. വിലാസിനി,എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വലന്തളം നാടന്‍ കലാമേളയുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും നടന്നു.














