Hivision Channel

Local News

വീണ് കിട്ടിയ പേഴ്സ് തിരികെ നൽകി മാതൃകയായി

പേരാവൂർ:മുഴക്കുന്ന് സ്വദേശി കുളത്തിച്ചാലിൽ സുധീഷിന്റെ പണവും, എ.ടി.എം.കാർഡും അടക്കമുള്ള പേഴ്സ് പേരാവൂരിൽ നിന്നും മുഴക്കുന്നിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടിരുന്നു.ഇത് ഏലപ്പീടിക സ്വദേശി കുരുവിളാനിക്കൽ പ്രതീഷിന് കിട്ടുകയും പേരാവൂർ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. തുടർന്ന് പേരാവൂർ സി.ഐ. ബിജോയിയുടെ സാന്നിധ്യത്തിൽ സുധീഷിന് കൈമാറി.

വീണ് കിട്ടിയ പേഴ്സ് തിരികെ നൽകി മാതൃകയായി Read More »

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനം

പേരാവൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദിച്ചതായി പരാതി. പേരാവൂർ തെരു സ്വദേശി കു രുന്നൻ രാജനാണ് (49) മർദനമേറ്റത്. മൂക്കിനും തലയ്ക്കും പരിക്കേറ്റ രാജനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് അയൽവാസികളായ രണ്ടുപേർ ചേർന്ന് വടിയും കല്ലുമുപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു. അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പിന്റെ പ്രവർത്തകൻ കൂടിയാണ് രാജൻ.

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനം Read More »

ലഹരി വിരുദ്ധ പോരാട്ടം – യോദ്ധാവ് പരിപാടി നടത്തി

മാലൂര്‍: മാലൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘യോദ്ധാവ്’ പരിപാടി മാലൂര്‍ പഞ്ചായത്തിലെ പുരളിമല കുറിച്യ കോളനിയില്‍ വെച്ച് നടന്നു. മാലൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. എഎസ്‌ഐ വിനോദ് കുമാര്‍, ജനമൈത്രി പോലീസ് ഷിജിത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് ടി പ്രമോട്ടര്‍ രജിത പ്രശോഭ്, ഷിംന ജിത്തു എന്നിവര്‍ പങ്കെടുത്തു

ലഹരി വിരുദ്ധ പോരാട്ടം – യോദ്ധാവ് പരിപാടി നടത്തി Read More »

നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ക്കെതിരെ പേരാവൂരിലെ വ്യാപാര സംഘടനകള്‍ സംയുക്തമായി ജനജാഗ്രത സദസ് സംഘടിപ്പിച്ചു.

പേരാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പരിപാടി പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ് ബോധവത്കരണ ക്ലാസെടുത്തു.പഞ്ചായത്ത് അംഗങ്ങളായ റെജീന സിറാജ്,ഷൈലജ ടീച്ചര്‍,നിഷ പ്രദീപന്‍,യമുന സി,കാര്‍മ്മല്‍ സെന്റര്‍ മാനേജര്‍ മാത്യു മാന്തോട്ടം, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍,യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ പ്രസിഡന്റ് കെ എ ബഷീര്‍ എന്നിവര്‍ സംസാരിച്ചു

നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ക്കെതിരെ പേരാവൂരിലെ വ്യാപാര സംഘടനകള്‍ സംയുക്തമായി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. Read More »

റദ്ദായ ലൈസന്‍സ് തിരിച്ചുകിട്ടാന്‍ ഇനി പാടുപെടും

സംസ്ഥാനത്ത് റോ​ഡ്​ നി​യ​മ​ങ്ങ​ൾ ലംഘിച്ചുകൊണ്ടും അപകടകരമായ രീതിയിലും അമിതവേഗതയിലുമൊക്കെ വാ​ഹ​ന​ങ്ങള്‍ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെതിരെ എട്ടിന്‍റെ പണിയുമായി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. പി​ടി​കൂ​ടി പി​ഴ​യി​ട്ടും താ​ക്കീ​തും ന​ൽ​കി വി​ടു​ക​യും ഹ്ര​സ്വ​കാ​ല​ത്തേ​ക്ക്​ ​ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ പ​ക​രം കു​റ്റം ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കൂടി വ്യാ​പി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റാ​ക്കു​ന്നു​ണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നിലവില്‍ നടക്കുന്ന , ര​ണ്ടാഴ്‍ച കൊ​ണ്ട്​ പ​രി​മി​തി​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വു​ക​ൾ​ക്ക്​ പ​ക​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട് എന്നതാണ് സുപ്രധാന നീക്കം. പോണ്ടിച്ചേരി ര​ജി​സ്​​ട്രേ​ഷ​ൻ, സ​ൺ ഗ്ലാ​സ്​ ഫി​ലിം, ബ്രൈ​റ്റ്​ ​ലൈ​റ്റി​ന്‍റെ ഉ​പ​യോ​ഗം, നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ​ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ചു​രു​ങ്ങി​യ​കാ​ല​ത്തി​ൽ ഒ​തു​ങ്ങി​യി​രു​ന്നു. ഈ ​പോ​രായ്‍മ പ​രി​ഹ​രി​ക്കുന്ന വിധത്തില്‍ പ​രി​ശോ​ധ​നാ സം​വി​ധാ​നം  ന​വീ​ക​രി​ക്കാനാണ് നീക്കം. അതുപോലെ നിയമ ലംഘനത്തിന് ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യാ​ൽ ആ​ർടിഒ ഹി​യ​റി​ങ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ തി​രി​ച്ചു​കി​ട്ടു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. എ​ന്നാ​ൽ ഇ​നി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കിയാ​ൽ തി​രി​കെ കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​പ​രി​ധി ക​ർ​ശ​ന​മാ​ക്കുംഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.

റദ്ദായ ലൈസന്‍സ് തിരിച്ചുകിട്ടാന്‍ ഇനി പാടുപെടും Read More »

ഇലന്തൂര്‍ നരബലി; മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു

ഇലന്തൂര്‍ നരബലി; മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു Read More »

ക്ഷേമ നിധി വിതരണം ചെയ്തു.

വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റിലെ അന്തരിച്ച കെ സലാം,ദിവാകരന്‍,മാധവന്‍ എന്നിവരുടെ കുടുംബത്തിന് മരണാനന്തര ക്ഷേമ നിധി വിതരണം ചെയ്തു. ജില്ല സെക്രട്ടറി പി എം സുഗുണന്‍,ജോയിന്റ് സെക്രട്ടറി പി വിജയന്‍,യൂണിറ്റ് വൈസ് പ്രസിഡന്റ് കെ കെ സഹദേവന്‍,ഷബി നന്ത്യത്ത് ,പി വി ദിനേശ് ബാബു,അനില്‍ കുമാര്‍,ഷനോജ്,സിന്ധു ,പി പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ക്ഷേമ നിധി വിതരണം ചെയ്തു. Read More »

കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച തൊണ്ടിയില്‍ മാവടി ഇരിപ്പക്കാട്ട് റോഡ് ഉദ്ഘാടനം

തൊണ്ടിയില്‍: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 8-ാം വാര്‍ഡ് തൊണ്ടിയില്‍ മാവടി ഇരിപ്പക്കാട്ട് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ് ,റീന മനോഹരന്‍,കെ വി ബാബു,സാബു ഇരിപ്പക്കാട്ട്,മാത്യു എടത്താഴെ,മേഴ്സി എന്നിവര്‍ സംബന്ധിച്ചു.

കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച തൊണ്ടിയില്‍ മാവടി ഇരിപ്പക്കാട്ട് റോഡ് ഉദ്ഘാടനം Read More »

ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

കണ്ണൂര്‍:പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂവത്തുംകാട്, കോളിമുക് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 12ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മായാബസാര്‍, ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 12ന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും ചാല സോളാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 12 മണി മുതല്‍ 2.30വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ വളയംകുണ്ട്, കെ ഡബ്ല്യു എ , ഓടയംപ്ലാവ്,വടക്കേമൂല എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 12ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ സെറീന വുഡ്, പഴയങ്ങാടി, എം എം കോംപ്ലക്സ്, വേളായി, സഫ ഓടത്തുപാലം എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 12ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ ചാല്‍, സിഎച്ച്എം, വാരം, കെഎസ് ഡിസ്റ്റിലറി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഒക്ടോബര്‍ 12ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നുച്ചിലോട്, മാച്ചേരി സ്‌കൂള്‍, നമ്പ്യാര്‍ പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഒക്ടോബര്‍ 12ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഒക്ടോബര്‍ 12ന് രാവിലെ ഏഴ് മുതല്‍ പകല്‍ 10 വരെ പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ഒക്ടോബര്‍ 12ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പെരിങ്ങളായി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ഒക്ടോബര്‍ 12ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ ചോലപ്പാലം ട്രാന്‍സ്ഫോമര്‍ പരിധിയിലും ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ ഇന്ദിര നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്മാംകുന്ന്, എളയാവൂര്‍ കോളനി, എളയാവൂര്‍ വയല്‍, എളയാവൂര്‍ അമ്പലം, ജനശക്തി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 12ന് രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ Read More »

സിമന്റ് വില വര്‍ധനിവനെതിരെ പ്രതിഷേധ പ്രകടനം

സിമന്റ് വില വര്‍ധനിവനെതിരെ സി ഡബ്ല്യു എസ് എ പേരാവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.മേഖല പ്രസിഡന്റ് ഗിരീഷ്,സെക്രട്ടറി കടത്തനാടന്‍ റൈജു,ജില്ലാ കമ്മറ്റി അംഗം എ പ്രദീപന്‍,പേരാവൂര്‍ യൂണിറ്റ് സെക്രട്ടറി ഷിജോ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി

സിമന്റ് വില വര്‍ധനിവനെതിരെ പ്രതിഷേധ പ്രകടനം Read More »