Hivision Channel

നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ക്കെതിരെ പേരാവൂരിലെ വ്യാപാര സംഘടനകള്‍ സംയുക്തമായി ജനജാഗ്രത സദസ് സംഘടിപ്പിച്ചു.

പേരാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പരിപാടി പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ് ബോധവത്കരണ ക്ലാസെടുത്തു.പഞ്ചായത്ത് അംഗങ്ങളായ റെജീന സിറാജ്,ഷൈലജ ടീച്ചര്‍,നിഷ പ്രദീപന്‍,യമുന സി,കാര്‍മ്മല്‍ സെന്റര്‍ മാനേജര്‍ മാത്യു മാന്തോട്ടം, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍,യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ പ്രസിഡന്റ് കെ എ ബഷീര്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *