Hivision Channel

റദ്ദായ ലൈസന്‍സ് തിരിച്ചുകിട്ടാന്‍ ഇനി പാടുപെടും

സംസ്ഥാനത്ത് റോ​ഡ്​ നി​യ​മ​ങ്ങ​ൾ ലംഘിച്ചുകൊണ്ടും അപകടകരമായ രീതിയിലും അമിതവേഗതയിലുമൊക്കെ വാ​ഹ​ന​ങ്ങള്‍ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെതിരെ എട്ടിന്‍റെ പണിയുമായി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. പി​ടി​കൂ​ടി പി​ഴ​യി​ട്ടും താ​ക്കീ​തും ന​ൽ​കി വി​ടു​ക​യും ഹ്ര​സ്വ​കാ​ല​ത്തേ​ക്ക്​ ​ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ പ​ക​രം കു​റ്റം ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കൂടി വ്യാ​പി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റാ​ക്കു​ന്നു​ണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നിലവില്‍ നടക്കുന്ന , ര​ണ്ടാഴ്‍ച കൊ​ണ്ട്​ പ​രി​മി​തി​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വു​ക​ൾ​ക്ക്​ പ​ക​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട് എന്നതാണ് സുപ്രധാന നീക്കം. പോണ്ടിച്ചേരി ര​ജി​സ്​​ട്രേ​ഷ​ൻ, സ​ൺ ഗ്ലാ​സ്​ ഫി​ലിം, ബ്രൈ​റ്റ്​ ​ലൈ​റ്റി​ന്‍റെ ഉ​പ​യോ​ഗം, നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ​ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ചു​രു​ങ്ങി​യ​കാ​ല​ത്തി​ൽ ഒ​തു​ങ്ങി​യി​രു​ന്നു. ഈ ​പോ​രായ്‍മ പ​രി​ഹ​രി​ക്കുന്ന വിധത്തില്‍ പ​രി​ശോ​ധ​നാ സം​വി​ധാ​നം  ന​വീ​ക​രി​ക്കാനാണ് നീക്കം. അതുപോലെ നിയമ ലംഘനത്തിന് ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യാ​ൽ ആ​ർടിഒ ഹി​യ​റി​ങ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ തി​രി​ച്ചു​കി​ട്ടു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. എ​ന്നാ​ൽ ഇ​നി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കിയാ​ൽ തി​രി​കെ കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​പ​രി​ധി ക​ർ​ശ​ന​മാ​ക്കുംഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *