Hivision Channel

ലഹരി വിരുദ്ധ പോരാട്ടം – യോദ്ധാവ് പരിപാടി നടത്തി

മാലൂര്‍: മാലൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘യോദ്ധാവ്’ പരിപാടി മാലൂര്‍ പഞ്ചായത്തിലെ പുരളിമല കുറിച്യ കോളനിയില്‍ വെച്ച് നടന്നു. മാലൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. എഎസ്‌ഐ വിനോദ് കുമാര്‍, ജനമൈത്രി പോലീസ് ഷിജിത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് ടി പ്രമോട്ടര്‍ രജിത പ്രശോഭ്, ഷിംന ജിത്തു എന്നിവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *