
പേരാവൂർ:മുഴക്കുന്ന് സ്വദേശി കുളത്തിച്ചാലിൽ സുധീഷിന്റെ പണവും, എ.ടി.എം.കാർഡും അടക്കമുള്ള പേഴ്സ് പേരാവൂരിൽ നിന്നും മുഴക്കുന്നിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടിരുന്നു.ഇത് ഏലപ്പീടിക സ്വദേശി കുരുവിളാനിക്കൽ പ്രതീഷിന് കിട്ടുകയും പേരാവൂർ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. തുടർന്ന് പേരാവൂർ സി.ഐ. ബിജോയിയുടെ സാന്നിധ്യത്തിൽ സുധീഷിന് കൈമാറി.














