Hivision Channel

Kerala news

കുഴിപ്പള്ളി മറിയയുടെ 100-ാം ജന്മദിനാഘോഷവും അനുമോദനവും

ആറ്റാംചേരിയുടെ മുത്തശ്ശിയും പ്രദേശവാസികള്‍ സ്നേഹത്തോടെ ചാച്ചി എന്ന് വിളിക്കുന്ന കുഴിപ്പള്ളി മറിയത്തിന്റെ 100-ാം ജന്മദിനാഘോഷവുമാണ് ആറ്റാംചേരിയില്‍ നടന്നത്. ചടങ്ങ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷനായി. ജഗതല്‍പൂര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സന്തോഷ് കല്ലടയില്‍, വാര്‍ഡ് മെമ്പര്‍ സുനി ജസ്റ്റിന്‍, മേരി തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

സെന്റ് മോണിക്കാദിനം അതിരൂപതാതല ആചരണം

തലശേരി അതിരൂപത മാതൃവേദി പേരാവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സെന്റ് മോണിക്കാദിനം അതിരൂപതാതല ആചരണം പേരാവൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പാരിഷ് ഹാളില്‍ നടന്നു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ മേഖല മാതൃവേദി പ്രസിഡണ്ട് ഡോ. ഗ്രേയ്‌സമ്മ അലോഷ്യസ് അധ്യക്ഷത വഹിച്ചു. തലശേരി ഫാമിലി അപ്പൊസ്റ്റൊലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ മുഖ്യപ്രഭാഷണവും, പാലിയേറ്റീവ് മദേഴ്‌സ് കെയര്‍ മേഖലാതല ഉദ്ഘാടനവും നിര്‍വഹിച്ചു. മാതൃവേദി പേരാവൂര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജെ.സി.ബി ഡ്രൈവര്‍ ജിബിന്‍ ജോസഫിനെ ആദരിച്ചു. സിസ്റ്റര്‍ പൗളിന്‍ സി.എച്ച്.എഫ്, ബ്രദര്‍ ആദിത്ത് പാഴൂത്തടത്തില്‍ സെലിന്‍ കളരിക്കല്‍, സിസ്റ്റര്‍ ലിസ്ബിന്‍ എസ്.എച്ച്, ജിഷ സജി പുലിയുറുമ്പില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാര വിതരണവും നടന്നു.

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രീംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദ്ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്. അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു ലളിത്. ഇന്നലെ ബാര്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ താന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വര്‍ഷം മുഴുവന്‍ ഭരണഘടന ബഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികള്‍ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ വാഗ്ദാനങ്ങള്‍.

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം വിവാദമായിരുന്നു.
സെപ്തംബര്‍ നാലിനാകും പുനപരീക്ഷ നടത്തുന്നത്.

കെ.സി ബാലഗോപാലന്‍ അന്തരിച്ചു

പാലപ്പുഴ കെ.സി ബാലഗോപാലന്‍ (72) അന്തരിച്ചു. ഭാര്യ : പരേതയായ ഭാനുമതിയമ്മ. മക്കള്‍ ഷിജിത് (ഓട്ടോ ഡ്രൈവര്‍ കാക്കയങ്ങാട്), ഷിനി (നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീച്ചര്‍), മരുമകന്‍ : മനോജ്.

കേരള കര്‍ഷക സംഘം കൂത്തുപറമ്പ് ഏരിയ സമ്മേളനം

കൂത്തുപറമ്പ് : കേരള കര്‍ഷക സംഘം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന് തുടക്കമായി. കെ.സി ഉണ്ണികൃഷ്ണന്‍ നഗറില്‍ മാലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; വി.ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്‌ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കരട് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അധ്യാപകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റം ഉത്തരവ് അടുത്തയാഴ്ച ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.

കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം

വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം കണ്ണവത്ത് നടന്നു. കണ്ണവം റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘടന ഉത്തര മേഖല സെക്രട്ടറി ബീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കള്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാഫി, ജിഷ്ണു എം, അശോകന്‍ പി എന്നിവരെ തിരഞ്ഞെടുത്തു. കൊട്ടിയൂര്‍, കണ്ണവം റേഞ്ചുകളില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഇരിട്ടി താളുകണ്ടത്തില്‍ ജ്വല്ലേഴ്‌സ്‌ന്റെ ബംബര്‍ സമ്മാനംഹീറോ ബൈക്കിന്റെ നറുക്കെടുപ്പ്

ഇരിട്ടി താളുകണ്ടത്തില്‍ ജ്വല്ലേഴ്‌സ്‌ന്റെ ഉത്സവകാല ഓഫറിന്റെ ഭാഗമായുള്ള ബംബര്‍ സമ്മാനംഹീറോ ബൈക്കിന്റെ നറുക്കെടുപ്പ്
ഇരിട്ടി മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യൂബ് പൊയ്ലന്‍ നിര്‍വഹിച്ചു.ജ്വവല്ലറി എം ഡി സ്‌കറിയാച്ചന്‍ ചടങ്ങില്‍ സംബന്ധിച്ചും. കോളയാട് എടയാര്‍ സ്വദേശിനി നിമി .ജെ ട്രീസയാണ് സമ്മാനത്തിന് അര്‍ഹയായത്.

തൊണ്ടിയിലെ പരേതനായ മണ്ടുംപാല കുര്യന്റെ ഭാര്യ ഒ കെ റോസ(93)അന്തരിച്ചു.

തൊണ്ടിയിലെ പരേതനായ മണ്ടുംപാല കുര്യന്റെ ഭാര്യ ഒ കെ റോസ(93)അന്തരിച്ചു.
(തൊണ്ടിയില്‍ സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. ഓഫീസ് സ്റ്റാഫ്)
മക്കള്‍: എല്‍സി,വില്‍സണ്‍(റിട്ട.എസ് ഐ മാലൂര്‍ പോലീസ് സ്‌റ്റേഷന്‍),മേഴ്‌സി,ജോയി(റിട്ട.ലാബ് അസിസ്റ്റന്റ് വെളിമാനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),ലീലാമ്മ,ബാബു,ഡെയ്‌സി കുര്യന്‍.

മരുമക്കള്‍: വത്സ,ലില്ലി,ലില്ലി കെ ടി(അധ്യാപിക സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂള്‍ കാപ്പാട്),ബെന്നി,ചാക്കോച്ചന്‍,മത്തായികുഞ്ഞ്,ഔസേപ്പച്ചന്‍.
സംസ്‌കാരം നാളെ 12 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍