സ്‌കൂളുകളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്‌ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കരട് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അധ്യാപകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റം ഉത്തരവ് അടുത്തയാഴ്ച ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.