Hivision Channel

Kerala news

നെടുംപൊയില്‍ – മാനന്തവാടി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

വനത്തില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കൂറ്റന്‍ പാറക്കല്ലുകളും മറ്റും വന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ട നെടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. 29-ാം മൈലിലും, 26-ാം മൈലിലുമായിരുന്നു കൂറ്റന്‍ പാറകള്‍ ഉള്‍പ്പെടെ ഒഴുകിയെത്തി ഗതാഗതം തടസപ്പെട്ടത്.

കല്ലേരിമലയില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു

പേരാവൂര്‍ കാക്കയങ്ങാട് റോഡില്‍ കല്ലേരിമലയില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ടകാര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരിന്നു.

നിടുംപൊയില്‍ സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍

നിടുംപൊയില്‍ സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. തലശേരി ബാവലി അന്തര്‍ സംസ്ഥാനപാതയിലെ ചുരം റോഡില്‍ 26-ാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു.

പൂളക്കുറ്റി വെള്ളറയില്‍ വീണ്ടും ഉരുള്‍പൊട്ടി

പൂളക്കുറ്റി വെള്ളറയില്‍ വീണ്ടും ഉരുള്‍പൊട്ടി. താഴെവെള്ളറ കോളനിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥലത്ത് 2 പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം .

ഓണാഘോഷം സംഘടിപ്പിച്ചു

ബാലസംഘം, ഡി.വൈ.എഫ്.ഐ ഊര്‍പ്പാല്‍ യൂണിറ്റിന്റെയും, യുവജന ഊര്‍പ്പാല്‍ സ്വയം സഹായക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പി.ആര്‍ സിനേഷിന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു, രഗിന സിനേഷ്, ആദര്‍ശ് രാധാകൃഷ്ണന്‍, കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബാലസംഘം പേരാവൂര്‍ ഏരിയ രക്ഷാധികാരി പി.ഹക്കിം സമ്മാനദാനം നിര്‍വ്വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.

സോപ്പ് നിര്‍മ്മാണ പരിശീലനവും അനുമോദനവും

നിടുംപുറംചാല്‍ ക്രെഡിറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നിടുംപുറംചാല്‍ പള്ളി പാരിഷ് ഹാളില്‍ നടന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സജി കോടന്തൂര്‍ അധ്യക്ഷനായി. ക്രെഡിറ്റ് യൂണിയന്‍ പേരാവൂര്‍ പ്രോഗ്രാം കമ്മിറ്റി മാനേജര്‍ ഉഷ ദിനേശന്‍ ക്ലാസ് നയിച്ചു. സെക്രട്ടറി വര്‍ഗീസ് മൂഴയില്‍, വൈസ് പ്രസിഡണ്ട് ബിനോയി വടക്കേടത്ത്, പ്രിയ പറയന്‍തകിടിയില്‍, ആലീസ് പണ്ടാരിക്കുന്നേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുല്യത ക്ലാസുകളുടെ ഇരിട്ടി ബ്ലോക്ക് തല ഉദ്ഘാടനം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് സാക്ഷരതാ മിഷന്‍, പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും, ഹയര്‍ സെക്കന്‍ഡറി തുല്യത ഏഴാം ബാച്ചിന്റെയും ഇരിട്ടി ബ്ലോക്ക് തല ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജിദ സ്വാദിഖ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീജന്‍ ടി.വി തുല്യതാ കോഴ്സ് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഹമീദ്, മോഹനന്‍ എന്‍, ഇരിട്ടി ബ്ലോക്ക് നോഡല്‍ പ്രേരക് ജിജിന എ, ബീനവല്ലി, സിജി എന്നിവര്‍ സംസാരിച്ചു.

ആദിവാസി ക്ഷേമസമിതി കേളകം വില്ലേജ് കണ്‍വെന്‍ഷനും വിദ്യാര്‍ത്ഥികളെ ആദരിക്കലും

ആദിവാസി ക്ഷേമസമിതി കേളകം വില്ലേജ് കണ്‍വെന്‍ഷനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും കേളകം ഇ.കെ നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി രവി അധ്യക്ഷത വഹിച്ചു. ആദിവാസി ക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, പേരാവൂര്‍ ഏരിയ പ്രസിഡണ്ട് ശങ്കരന്‍, സെക്രട്ടറി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സി.ടി അനീഷ് വിതരണം ചെയ്തു.

പേരാവൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (പേരാവൂർ ടൗൺ ) ഗ്രാമസഭ തിങ്കളാഴ്ച്ച ഉച്ചയക്ക് 2 മണിക്ക് പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് അറിയിച്ചു.

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം യാത്രക്കാരുടെ ജീവന് ഭീഷണി; ഹൈക്കോടതി

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. പൊലീസും, മോട്ടോര്‍ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലഹരി ഉപയോഗിച്ചവര്‍ വാഹനമോടിക്കുന്നത് ഗുരുതര ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയെന്ന് ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയമത്തിനുള്ളില്‍ നിന്ന് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.