പേരാവൂര്‍ കാക്കയങ്ങാട് റോഡില്‍ കല്ലേരിമലയില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ടകാര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരിന്നു.