ബാലസംഘം, ഡി.വൈ.എഫ്.ഐ ഊര്‍പ്പാല്‍ യൂണിറ്റിന്റെയും, യുവജന ഊര്‍പ്പാല്‍ സ്വയം സഹായക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പി.ആര്‍ സിനേഷിന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു, രഗിന സിനേഷ്, ആദര്‍ശ് രാധാകൃഷ്ണന്‍, കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബാലസംഘം പേരാവൂര്‍ ഏരിയ രക്ഷാധികാരി പി.ഹക്കിം സമ്മാനദാനം നിര്‍വ്വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.