ആദിവാസി ക്ഷേമസമിതി കേളകം വില്ലേജ് കണ്‍വെന്‍ഷനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും കേളകം ഇ.കെ നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി രവി അധ്യക്ഷത വഹിച്ചു. ആദിവാസി ക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, പേരാവൂര്‍ ഏരിയ പ്രസിഡണ്ട് ശങ്കരന്‍, സെക്രട്ടറി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സി.ടി അനീഷ് വിതരണം ചെയ്തു.