ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് സാക്ഷരതാ മിഷന്‍, പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും, ഹയര്‍ സെക്കന്‍ഡറി തുല്യത ഏഴാം ബാച്ചിന്റെയും ഇരിട്ടി ബ്ലോക്ക് തല ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജിദ സ്വാദിഖ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീജന്‍ ടി.വി തുല്യതാ കോഴ്സ് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഹമീദ്, മോഹനന്‍ എന്‍, ഇരിട്ടി ബ്ലോക്ക് നോഡല്‍ പ്രേരക് ജിജിന എ, ബീനവല്ലി, സിജി എന്നിവര്‍ സംസാരിച്ചു.