നിടുംപുറംചാല്‍ ക്രെഡിറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നിടുംപുറംചാല്‍ പള്ളി പാരിഷ് ഹാളില്‍ നടന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സജി കോടന്തൂര്‍ അധ്യക്ഷനായി. ക്രെഡിറ്റ് യൂണിയന്‍ പേരാവൂര്‍ പ്രോഗ്രാം കമ്മിറ്റി മാനേജര്‍ ഉഷ ദിനേശന്‍ ക്ലാസ് നയിച്ചു. സെക്രട്ടറി വര്‍ഗീസ് മൂഴയില്‍, വൈസ് പ്രസിഡണ്ട് ബിനോയി വടക്കേടത്ത്, പ്രിയ പറയന്‍തകിടിയില്‍, ആലീസ് പണ്ടാരിക്കുന്നേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.