Hivision Channel

latest news

രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

രാജ്യ തലസ്ഥാന നഗരിയായ ദില്ലിയില്‍ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളില്‍ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തില്‍ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിക്കരുത്. നടപടികളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിര്‍വ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘ഇനി കുറ്റം ചെയ്താല്‍ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളില്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം Read More »

കുമളിയില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നു വീണു

ഇടുക്കി കുമളിയില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നു വീണു. പരിപാടി കഴിഞ്ഞ് ആളുകള്‍ എല്ലാവരും പന്തലില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരനും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തല്‍ തയ്യാറാക്കിയിരുന്നത് തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികള്‍ ടിക്കറ്റ് എടുക്കാന്‍ വരുന്ന കൗണ്ടറിന് സമീപമുള്ള ഗ്രൗണ്ടില്‍ ആയിരുന്നു.

വനം വന്യ ജീവി സംരക്ഷണ വാരാഘോഷം പരിപാടിക്കായി എത്തിയതാണ് മന്ത്രി. കാര്യമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പന്തല്‍ നിര്‍മാണക്കാര്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് വേദി നിര്‍മിച്ചിരിക്കുന്നത്.

കുമളിയില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നു വീണു Read More »

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എം ബി എ വിദ്യാര്‍ഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെടുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം Read More »

പി.എസ്.സി.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ക്രമക്കേടില്‍ പി.എസ്.സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ക്രമക്കേട് നടത്തിയെങ്കില്‍ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. പി.എസ്.സിയുടെ ഹര്‍ജിയിലാണ് ഹൈകോടതി ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു.

കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി.എസ്.സി. ഗുരുതരമായ ആരോപണമാണ്, പ്രത്യക്ഷത്തില്‍ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. 58 ചോദ്യങ്ങള്‍ മാറ്റുന്നത് എങ്ങനെയാണ്. ഇത് ആണ് അഴിമതി എന്ന് പറയുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യല്‍ പ്രാഥമിക നടപടി മാത്രം. വിവരം ശേഖരിക്കാനാണ് വിളിക്കുന്നത്. എന്തിനാണ് എതിര്‍ക്കുന്നത്. 180 പരാതികള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ചെയര്‍മാന്‍ അടക്കമുള്ളവര്‍ സഹരിക്കുന്നില്ല. സഹരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കും. നിര്‍ബന്ധിത നടപടിയിലേക്ക് കടന്നു കൂടെയെന്ന് കോടതി ചോദിച്ചു.പി.എസ്.സിയ്ക്ക് ധാര്‍മിക ഉത്തരവാദിത്വം ഉണ്ട്. സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാരിന് കടക്കാമെന്നും കോടതി വ്യകത്മാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

പി.എസ്.സി.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി Read More »

റിട്ടയര്‍മെന്റിന് ശേഷം വയോജനങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കും; സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം വെല്‍ഫെയര്‍ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ വയോജനങ്ങള്‍ വര്‍ദ്ധിക്കുന്നു. റിട്ടയര്‍മെന്റ് ശേഷം അവരെ ആക്ടീവ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ ഇക്കോണമിയാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കാന്‍ കഴിയില്ല. എങ്കിലും അതിനെ കുറിച്ച് ആലോചിക്കണം. സീനിയര്‍ സിറ്റിസണ്‍സിന് നിയമപരമായ ഉറപ്പുവേണം, സര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണ്.

വയോജനങ്ങള്‍ ഒറ്റയ്ക്ക് ആകരുത് മക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എവിടെയാണെങ്കിലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഇതിനായി സമ്പൂര്‍ണ്ണമായ ഒരു സര്‍വ്വേ സര്‍ക്കാര്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സി.പി.ഐ.എം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റിട്ടയര്‍മെന്റിന് ശേഷം വയോജനങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കും; സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി Read More »

അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്

അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ഉണ്ടായിരുന്നത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് അവര്‍ഡ് പ്രഖ്യാപിച്ചത്.

അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന് Read More »

സംസ്ഥാനത്ത് ഇനി മുതല്‍ നിയമ പരീക്ഷകള്‍ മലയാളത്തിലും എഴുതാം

സംസ്ഥാനത്ത് ഇനി മുതല്‍ നിയമപഠന പരീക്ഷകള്‍ മലയാളത്തിലും എഴുതാം. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സിലില്‍ അംഗീകാരം നല്‍കി. ഭാഷ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുപാട് കാലത്തെ ആവശ്യമാണ് നടപ്പിലാകുന്നത്. ഇടത് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലെ തീരുമാനങ്ങളില്‍ ഒന്നാണ് നടപ്പിലാകുന്നത്. മലയാളത്തില്‍ പരീക്ഷയെഴുതാന്‍ താല്പര്യപ്പെടുന്നവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭാഷ വ്യക്തമാക്കണം. ഭാഷ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇംഗ്ലീഷ് താല്‍പര്യപ്പെടുന്നതായി കണക്കാക്കും

അതേസമയം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് പരീക്ഷകള്‍ക്ക് ഭാഷ ആനുകൂല്യം ലഭിക്കില്ല. എം ജി സര്‍വകലാശാലയ്ക്ക് കീഴിലും മലയാളത്തില്‍ പരീക്ഷ ഉടന്‍ നടപ്പിലാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇത് നീണ്ടുപോവുകയായിരുന്നു. പ്രൊഫഷണലിസം നഷ്ടപ്പെടുമെന്നായിരുന്നും പ്രധാന വാദം. പരീക്ഷ ഇം?ഗ്ലീഷില്‍ എഴുതിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് ഇനി മുതല്‍ നിയമ പരീക്ഷകള്‍ മലയാളത്തിലും എഴുതാം Read More »

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളില്‍ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയില്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ ജില്ലകളില്‍ നിരീക്ഷണ സമിതി ഏര്‍പ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നീക്കം.

ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‌സിഎല്‍ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവര്‍ത്തനം. അഡീഷണല്‍/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികള്‍.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളില്‍ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ മഴ തുടരും. നാളെ മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും Read More »

സംസ്ഥാനത്ത് ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്ത് ഒരു ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ കൃത്യമായ മാര്‍ഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉള്‍പ്പെടുത്തി വലിയൊരു ക്യാംപെയിന്‍ കേരളത്തില്‍ ഉണ്ടാകും. കേരളത്തെ വലിയൊരു ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റര്‍ വരാന്‍ പോവുകയാണ്. രണ്ട് വര്‍ഷത്തിനകം സെന്റര്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »