Hivision Channel

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എം ബി എ വിദ്യാര്‍ഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെടുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *