
ഇടുക്കി കുമളിയില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നു വീണു. പരിപാടി കഴിഞ്ഞ് ആളുകള്‍ എല്ലാവരും പന്തലില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരനും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തല്‍ തയ്യാറാക്കിയിരുന്നത് തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികള്‍ ടിക്കറ്റ് എടുക്കാന്‍ വരുന്ന കൗണ്ടറിന് സമീപമുള്ള ഗ്രൗണ്ടില്‍ ആയിരുന്നു.
വനം വന്യ ജീവി സംരക്ഷണ വാരാഘോഷം പരിപാടിക്കായി എത്തിയതാണ് മന്ത്രി. കാര്യമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പന്തല്‍ നിര്‍മാണക്കാര്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് വേദി നിര്‍മിച്ചിരിക്കുന്നത്.














