Hivision Channel

latest news

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പന്തി, എ കെ ജി ആശുപത്രി, തളാപ്പ് അമ്പലം, തളാപ്പ് വയല്‍, അമ്പാടിമുക്ക്, പോതിയോട്ടുകാവ്, പോത്തേരി ജിം, കൃപാ നേഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 20ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചീറുമ്പക്കാവ്, വേട്ടക്കൊരുമകന്‍, മടപ്പുര ജങ്ഷന്‍, സുനാമി കോളനി, സി എച്ച് റോഡ്, മടക്കര ഡാം, അയ്യോത്ത്, എം എം ജെ കോംപ്ലക്‌സ്, അയ്യോത്ത് വെല്‍ഫെയര്‍ സ്‌കൂള്‍, മടക്കര എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 20ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരവഞ്ചാല്‍, തണ്ടനാട്ടുപോയില്‍, സോഫ്റ്റെക്‌സ്, കണ്ണങ്കൈ കോളനി, പൂവത്തുംകാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, വെള്ളരിക്കംതൊട്ടി, കൂവപൊയില്‍, കോട്ടോല്‍പാറ, കാഞ്ഞിരപ്പൊയില്‍, സി ആര്‍ പി എഫ് ഒന്ന്, സി ആര്‍ പി എഫ് രണ്ട്, സി ആര്‍ പി എഫ് എച്ച് ടി, എ വണ്‍ വിനീര്‍, കരിന്തടം ക്രഷര്‍, ഫോമെക്സ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 20ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാനേരിച്ചാല്‍, വണ്ണാന്‍കണ്ടിപ്പള്ളി എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 20 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ Read More »

കണ്ണൂര്‍ ദസറ; അനിമേഷന്‍ വീഡിയോ പുറത്തിറക്കി

സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ നാല് വരെ നടക്കുന്ന കണ്ണൂര്‍ ദസറയുടെ പ്രചരണാര്‍ഥം ഡിടിപിസി അനിമേഷന്‍ വീഡിയോ പുറത്തിറക്കി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. നവരാത്രി ആഘോഷിക്കുന്ന കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ പങ്കെടുത്തു.

കണ്ണൂര്‍ ദസറ; അനിമേഷന്‍ വീഡിയോ പുറത്തിറക്കി Read More »

ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി തൈ വില്‍പന ആരംഭിച്ചു

സംസ്ഥാന കോക്കനട്ട് നേഴ്സറി പാലയാട് അത്യുല്‍പ്പാദന ശേഷിയുള്ള ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വില്‍പന ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തൈകള്‍ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന ഞള്ളാനി ഇനത്തില്‍പ്പെട്ട ഏലം തണുപ്പുള്ള സ്ഥലങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യാന്‍ സാധിക്കുക. 40 രൂപയാണ് ഒരു തൈയ്ക്ക് വില. കാവേരി റോബസ്റ്റ എന്നീ ഇനങ്ങളുടെ സങ്കരയിനമായാണ് ഹൈബ്രിഡ് കാപ്പി. ഇതിന് തൈയ്ക്ക് 10 രൂപയാണ് വില. ഇത് രണ്ട് വര്‍ഷം കൊണ്ട് കായ്ക്കും. പരിമിതമായ തോതിലാണ് നിലവില്‍ ഉദ്പാദിപ്പിച്ചത്. നഴ്സറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, പാലയാട് കോക്കനട്ട് നഴ്സറി സൂപ്രണ്ട് ബിജു ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എം പി അനുപ്, ഫാം തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി തൈ വില്‍പന ആരംഭിച്ചു Read More »

കൈപ്പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തദ്ദേശഭരണ പ്രതിനിധികള്‍ക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ ‘ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം’, ‘ദേശീയ ആരോഗ്യദൗത്യം പദ്ധതികള്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്തകം’ എന്നീ കൈപ്പുസ്തകങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജീജ എം.പി, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സച്ചിന്‍ കെ. സി എന്നിവര്‍ പങ്കെടുത്തു.

കൈപ്പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു Read More »

കെ സി സി പി എല്‍ ഹാന്‍ഡ് വാഷും ഫ്‌ളോര്‍ ക്ലീനറും വിപണിയിലിറക്കി

പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് (കെ സി സി പി എല്‍) പുതുതായി ഡിയോണ്‍ ഹാന്‍ഡ് വാഷ്, ഫ്ളോര്‍ ക്ലീനര്‍ എന്നിവ വിപണിയിലിറക്കി. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കെ വി സുമേഷ് എംഎല്‍എക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഏത് പൊതുമേഖലാ സ്ഥാപനവും വന്‍ വിജയത്തിലേക്ക് എത്തിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. കാലത്തിനൊത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങണം. വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങാനുള്ള എല്ലാ സാധ്യതകളും നിലവില്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലെമണ്‍, ഹെര്‍ബല്‍, സ്ട്രോബറി, റോസ്, ജാസ്മിന്‍ എന്നീ ഗന്ധ കൂട്ടുകളിലായാണ് ഹാന്‍ഡ് വാഷ്. ഫ്‌ളോറോ ഷൈന്‍, ഹെര്‍ബല്‍ ഷൈന്‍, ഹെര്‍ബല്‍ സ്ളാഷ് എന്നിവയാണ് ഫ്ളോര്‍ ക്ലീനറുക. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവ വഴിയും പൊതുവിപണിയിലും ഉല്‍പന്നങ്ങള്‍ ലഭിക്കും.പാപ്പിനിശ്ശേരി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, ട്രേഡ് യൂനിയന്‍ നേതാക്കളായ കെ മാധവന്‍, വി വി ശശീന്ദ്രന്‍, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

കെ സി സി പി എല്‍ ഹാന്‍ഡ് വാഷും ഫ്‌ളോര്‍ ക്ലീനറും വിപണിയിലിറക്കി Read More »

ധര്‍മ്മടത്ത് ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു

സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 28 കോടി രൂപ വിനിയോഗിച്ച് ധര്‍മ്മടം മണ്ഡലത്തിലെ ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് ഈ മോടി പിടിപ്പിക്കല്‍. ഡ്രെയിനേജ്, ഇന്റര്‍ലോക്ക് പാകിയ നടപ്പാത, നടപ്പാതയില്‍ കൈവരി, ബസ് കാത്തിരിപ്പ് കേന്ദ്രം, റോഡ് നവീകരണം, ഐറിഷ് ഡ്രെയിന്‍ തുടങ്ങിയവ ഒരുക്കിയാണ് 13 പ്രധാന ടൗണുകളുടെയും ചെറു ടൗണുകളുടെയും മുഖം മിനുക്കുന്നത്. ഇതില്‍ മൂന്ന് പ്രധാനപ്രവൃത്തികള്‍ പൂര്‍ത്തിയായി. മുഴപ്പാല, പാല ബസാര്‍-വാളാങ്കിച്ചാല്‍-മുണ്ട മെട്ട, കായലോട് ടൗണ്‍ എന്നിവിടങ്ങളിലെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. മുഴപ്പാലയില്‍ മൂന്ന് കോടി രൂപയും മുണ്ടമെട്ടയില്‍ 66.7 ലക്ഷവും കായലോട് 45 ലക്ഷവുമാണ് ചെലവാക്കിയത്. പാനുണ്ട ജംഗ്ഷന്‍ ( അഞ്ച് കോടി), ചെമ്പിലോട് പഞ്ചായത്തിലെ ചാല ടൗണ്‍ (മൂന്ന് കോടി), പാറപ്രം, അണ്ടല്ലൂര്‍ക്കാവ്, കാപ്പുമ്മല്‍, ഉമ്മന്‍ചിറ, പന്തക്കപ്പാറ, മേലൂര്‍ എന്നീ ചെറു ടൗണുകള്‍ ( 83.3 ലക്ഷം), ചിറക്കുനി ( മൂന്ന് കോടി) എന്നിവിടങ്ങളിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കൂടാതെ ചിറക്കുനി, പാനുണ്ട എന്നിവിടങ്ങളില്‍ അനുബന്ധ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്. കാടാച്ചിറ (മൂന്ന് കോടി), പെരളശ്ശേരി ടൗണ്‍ (അഞ്ച് കോടി), മൂന്നുപെരിയ, ഡോക്ടര്‍ മുക്ക്, കോയ്യോട്, താഴെ കാവിന്‍മൂല എന്നീ ചെറു ടൗണുകള്‍ ( 1.5 കോടി), പടന്നക്കര, മീത്തലെ പീടിക (45 ലക്ഷം) മൂന്നു പെരിയ ജംഗ്ഷന്‍( 1.1 കോടി), മമ്പറം ടൗണ്‍ ( ഒരു കോടി) എന്നിവിടങ്ങളിലും സൗന്ദര്യവത്കരണം നടക്കുന്നുണ്ട്.

ധര്‍മ്മടത്ത് ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു Read More »

കര്‍ഷകര്‍ക്ക് കൂട്ടായി ചെറുതാഴം കുരുമുളക് ഉത്പാദന കമ്പനി

കാര്‍ഷിക വിളകളുടെ ഉത്പാദനവും വിപണനവും ഉറപ്പുവരുത്തി കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് ചെറുതാഴം കുരുമുളക് ഉല്‍പാദക കമ്പനി. ചുരുങ്ങിയ ചെലവില്‍ കര്‍ഷകര്‍ക്കാവശ്യമായ കാര്‍ഷികോപകരണങ്ങളും വിത്തും വളവും ലഭ്യമാക്കുന്ന കമ്പനി വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത് .
2018ലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കുരുമുളക് ഉത്പാദക കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ഈ കൂട്ടായ്മയില്‍ നിലവില്‍ 410 കുരുമുളക് കര്‍ഷകരാണ് ഓഹരിയുടമകളായുള്ളത്. ചെറുതാഴത്തെ കുരുമുളക് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് കുരുമുളക് ഉല്പാദന കമ്പനിയുടെ രൂപീകരണത്തിന് വഴിതെളിച്ചത്. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. കൃഷിവകുപ്പിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെ കുരുമുളക് തൈകള്‍ ഉത്പാദിപ്പിക്കാന്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കുരുമുളക് തൈ ഉത്പാദക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കുളപ്പുറത്തെ കമ്പനി നഴ്സറിയിലും ഗുണമേന്മയുള്ള തൈകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മിതമായ നിരക്കില്‍ വളങ്ങള്‍, വിത്തുകള്‍, ചെടികള്‍, മണ്ണ് പോഷണത്തിനാവശ്യമായ ഘടകങ്ങള്‍, കുമ്മായം, ജൈവവളം എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. 45 ടണ്‍ ജൈവവളമാണ് കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും വിതരണം ചെയ്തത്. കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് കര്‍ഷകര്‍ക്കൊപ്പം നിന്ന ഈ കൂട്ടായ്മക്ക് 2021-22ല്‍ 44 ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവ് ഉണ്ടായി. മുന്‍വര്‍ഷങ്ങളെക്കാളും ഇരട്ടിയിലധികമായിരുന്നു ഈ നേട്ടം.
കുരുമുളകിന് പുറമെ മഞ്ഞള്‍, ഇഞ്ചി, പച്ചക്കറിത്തൈകള്‍, പൂക്കള്‍ എന്നിവയും ഇവിടെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. മഴമറ, മാതൃതല യൂണിറ്റുകള്‍ക്ക് ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയാണ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. പുതിയ തോട്ടങ്ങള്‍ ഒരുക്കാനും പരിപാലിക്കാനും പരിശീലനം നേടിയ ടെക്‌നിഷ്യന്മാരുണ്ട്. കമ്പനിയുടെ നേതൃത്വത്തില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്നു ഗ്രാമശ്രീ കര്‍ഷക കര്‍ഷകോല്‍പ്പാദക വിപണന കേന്ദ്രം കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ഒരുക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെയും കര്‍ഷക കൂട്ടായ്മകളുടേയും മൂല്യവര്‍ധിത ഉല്‍പ്പനങ്ങളും വില്‍പ്പന നടത്തുന്നു. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന വിഷരഹിത ഉത്പന്നങ്ങള്‍, വിവിധ ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര-പുഷ്പ ചെടികള്‍, തൈകള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. കുരുമുളക്, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്തുന്നുമുണ്ട്. കമ്പനിയുടെ നേതൃത്വത്തില്‍ പ്രോസസിംഗ് -ഗ്രേഡിംഗ് യൂണിറ്റ് ആരംഭിച്ച് കൂടുതല്‍ കാര്‍ഷിക മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞു. നബാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം ചെറുതാഴം കൃഷി ഭവന്‍ എന്നിവയാണ് ആവശ്യമായ പിന്തുണ നല്‍കുന്നത്.

കര്‍ഷകര്‍ക്ക് കൂട്ടായി ചെറുതാഴം കുരുമുളക് ഉത്പാദന കമ്പനി Read More »

കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

തൊണ്ടിയില്‍: നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച തെരുവ് വിളക്കുകളുടെ തകരാറ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.വേണുഗോപാലന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍, വാര്‍ഡ് മെമ്പര്‍മാരായ രാജു ജോസഫ്, കെ.വി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി Read More »

ജലാഞ്ജലി നീരുറവ്; നീര്‍ത്തട നടത്തം

വെള്ളര്‍വള്ളി: ഹരിത കേരളം, തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജലാഞ്ജലി നീരുറവ് പദ്ധതിയുടെ നീര്‍ത്തട നടത്തം വെള്ളര്‍വള്ളി വേക്കളം ചൗള നഗര്‍ നീര്‍ത്തടത്തില്‍ വാര്‍ഡ് മെമ്പര്‍ യമുന ഉദ്ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു. പി.വി ജയേഷ് സംസാരിച്ചു.

ജലാഞ്ജലി നീരുറവ്; നീര്‍ത്തട നടത്തം Read More »

ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും

കൊളക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി നിര്‍വഹിച്ചു. പദ്ധതിയില്‍ അംഗമായ മെമ്പര്‍ മരിച്ചാല്‍ 10 ലക്ഷം രൂപയും ചികിത്സക്ക് 5 ലക്ഷം രൂപയും നല്‍കും. കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് കെ.കെ മനോജ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, കെ.സുധാകരന്‍ മേഖല പ്രസിഡണ്ട് എസ്.ജെ. തോമസ്, ബോബി ജെയിംസ്, സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും Read More »