തദ്ദേശഭരണ പ്രതിനിധികള്‍ക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ ‘ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം’, ‘ദേശീയ ആരോഗ്യദൗത്യം പദ്ധതികള്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്തകം’ എന്നീ കൈപ്പുസ്തകങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജീജ എം.പി, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സച്ചിന്‍ കെ. സി എന്നിവര്‍ പങ്കെടുത്തു.