
സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 28 കോടി രൂപ വിനിയോഗിച്ച് ധര്‍മ്മടം മണ്ഡലത്തിലെ ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് ഈ മോടി പിടിപ്പിക്കല്‍. ഡ്രെയിനേജ്, ഇന്റര്‍ലോക്ക് പാകിയ നടപ്പാത, നടപ്പാതയില്‍ കൈവരി, ബസ് കാത്തിരിപ്പ് കേന്ദ്രം, റോഡ് നവീകരണം, ഐറിഷ് ഡ്രെയിന്‍ തുടങ്ങിയവ ഒരുക്കിയാണ് 13 പ്രധാന ടൗണുകളുടെയും ചെറു ടൗണുകളുടെയും മുഖം മിനുക്കുന്നത്. ഇതില്‍ മൂന്ന് പ്രധാനപ്രവൃത്തികള്‍ പൂര്‍ത്തിയായി. മുഴപ്പാല, പാല ബസാര്‍-വാളാങ്കിച്ചാല്‍-മുണ്ട മെട്ട, കായലോട് ടൗണ്‍ എന്നിവിടങ്ങളിലെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. മുഴപ്പാലയില്‍ മൂന്ന് കോടി രൂപയും മുണ്ടമെട്ടയില്‍ 66.7 ലക്ഷവും കായലോട് 45 ലക്ഷവുമാണ് ചെലവാക്കിയത്. പാനുണ്ട ജംഗ്ഷന്‍ ( അഞ്ച് കോടി), ചെമ്പിലോട് പഞ്ചായത്തിലെ ചാല ടൗണ്‍ (മൂന്ന് കോടി), പാറപ്രം, അണ്ടല്ലൂര്‍ക്കാവ്, കാപ്പുമ്മല്‍, ഉമ്മന്‍ചിറ, പന്തക്കപ്പാറ, മേലൂര്‍ എന്നീ ചെറു ടൗണുകള്‍ ( 83.3 ലക്ഷം), ചിറക്കുനി ( മൂന്ന് കോടി) എന്നിവിടങ്ങളിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കൂടാതെ ചിറക്കുനി, പാനുണ്ട എന്നിവിടങ്ങളില്‍ അനുബന്ധ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്. കാടാച്ചിറ (മൂന്ന് കോടി), പെരളശ്ശേരി ടൗണ്‍ (അഞ്ച് കോടി), മൂന്നുപെരിയ, ഡോക്ടര്‍ മുക്ക്, കോയ്യോട്, താഴെ കാവിന്‍മൂല എന്നീ ചെറു ടൗണുകള്‍ ( 1.5 കോടി), പടന്നക്കര, മീത്തലെ പീടിക (45 ലക്ഷം) മൂന്നു പെരിയ ജംഗ്ഷന്‍( 1.1 കോടി), മമ്പറം ടൗണ്‍ ( ഒരു കോടി) എന്നിവിടങ്ങളിലും സൗന്ദര്യവത്കരണം നടക്കുന്നുണ്ട്.














