കൊളക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി നിര്‍വഹിച്ചു. പദ്ധതിയില്‍ അംഗമായ മെമ്പര്‍ മരിച്ചാല്‍ 10 ലക്ഷം രൂപയും ചികിത്സക്ക് 5 ലക്ഷം രൂപയും നല്‍കും. കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് കെ.കെ മനോജ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, കെ.സുധാകരന്‍ മേഖല പ്രസിഡണ്ട് എസ്.ജെ. തോമസ്, ബോബി ജെയിംസ്, സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.