സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ നാല് വരെ നടക്കുന്ന കണ്ണൂര്‍ ദസറയുടെ പ്രചരണാര്‍ഥം ഡിടിപിസി അനിമേഷന്‍ വീഡിയോ പുറത്തിറക്കി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. നവരാത്രി ആഘോഷിക്കുന്ന കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ പങ്കെടുത്തു.