സംസ്ഥാന കോക്കനട്ട് നേഴ്സറി പാലയാട് അത്യുല്‍പ്പാദന ശേഷിയുള്ള ഞള്ളാനി ഏലം, ഹൈബ്രിഡ് കാപ്പി എന്നിവയുടെ തൈ വില്‍പന ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തൈകള്‍ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന ഞള്ളാനി ഇനത്തില്‍പ്പെട്ട ഏലം തണുപ്പുള്ള സ്ഥലങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യാന്‍ സാധിക്കുക. 40 രൂപയാണ് ഒരു തൈയ്ക്ക് വില. കാവേരി റോബസ്റ്റ എന്നീ ഇനങ്ങളുടെ സങ്കരയിനമായാണ് ഹൈബ്രിഡ് കാപ്പി. ഇതിന് തൈയ്ക്ക് 10 രൂപയാണ് വില. ഇത് രണ്ട് വര്‍ഷം കൊണ്ട് കായ്ക്കും. പരിമിതമായ തോതിലാണ് നിലവില്‍ ഉദ്പാദിപ്പിച്ചത്. നഴ്സറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, പാലയാട് കോക്കനട്ട് നഴ്സറി സൂപ്രണ്ട് ബിജു ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എം പി അനുപ്, ഫാം തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.