പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് (കെ സി സി പി എല്‍) പുതുതായി ഡിയോണ്‍ ഹാന്‍ഡ് വാഷ്, ഫ്ളോര്‍ ക്ലീനര്‍ എന്നിവ വിപണിയിലിറക്കി. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കെ വി സുമേഷ് എംഎല്‍എക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഏത് പൊതുമേഖലാ സ്ഥാപനവും വന്‍ വിജയത്തിലേക്ക് എത്തിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. കാലത്തിനൊത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങണം. വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങാനുള്ള എല്ലാ സാധ്യതകളും നിലവില്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലെമണ്‍, ഹെര്‍ബല്‍, സ്ട്രോബറി, റോസ്, ജാസ്മിന്‍ എന്നീ ഗന്ധ കൂട്ടുകളിലായാണ് ഹാന്‍ഡ് വാഷ്. ഫ്‌ളോറോ ഷൈന്‍, ഹെര്‍ബല്‍ ഷൈന്‍, ഹെര്‍ബല്‍ സ്ളാഷ് എന്നിവയാണ് ഫ്ളോര്‍ ക്ലീനറുക. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവ വഴിയും പൊതുവിപണിയിലും ഉല്‍പന്നങ്ങള്‍ ലഭിക്കും.പാപ്പിനിശ്ശേരി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, ട്രേഡ് യൂനിയന്‍ നേതാക്കളായ കെ മാധവന്‍, വി വി ശശീന്ദ്രന്‍, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.