Hivision Channel

latest news

ട്രെയിന്‍ യാത്രക്കിടെ ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

സുപ്രധാന തീരുമാനവുമായി റെയില്‍വേ.ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ വരും.ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി.

പൊതു ഇടങ്ങളില്‍ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും ഉച്ചത്തിലുള്ള സംസാരവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ട്രെയിന്‍ യാത്രയിലാണ് പലപ്പോഴും ഇത് വലിയ പ്രശ്‌നമായി മാറുന്നത്. മൊബൈല്‍ ഫോണുകളില്‍ സ്പീക്കര്‍ മോഡില്‍ പാട്ടുകള്‍ വെയ്ക്കുന്നതും വീഡിയോകള്‍ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തിരിക്കുകയാണ് സതേണ്‍ റെയില്‍വേ. ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി. മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാന്‍ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സര്‍വീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും.

ട്രെയിന്‍ യാത്രക്കിടെ ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ Read More »

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷന്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവര്‍ഷം മുതല്‍ പുതിയ സര്‍ചാര്‍ജും നിലവില്‍ വരും.

കെ.എസ്.ഇ.ബിയുടെ മുന്‍കാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സര്‍ചാര്‍ജും നിരക്കില്‍ ഉള്‍പ്പെടുത്തും.

പീക്ക് സമയത്തിലും മാറ്റം വരുത്തും. വൈകീട്ട് 6 മണി മുതല്‍ 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 6 മുതല്‍ 10 വരെയായിരുന്നു പീക്ക് സമയം. ഈ സമയങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന് നിരക്കില്‍ മാറ്റങ്ങള്‍ വന്നേക്കാം.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷന്‍ Read More »

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം, ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ ദമ്പതികൾ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടയിലാണ് രണ്ടു വയസ്സുകാരന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം, ദുരൂഹത ആരോപിച്ച് നാട്ടുകാർ Read More »

ബേക്കറിക്ക് വൈൻ ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാർ: എം.ബി. രാജേഷ്

ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് വി.ഡി. സതീശൻ സർക്കാരിന്‍റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്‍റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു.

ബേക്കറിക്ക് വൈൻ ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാർ: എം.ബി. രാജേഷ് Read More »

ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പന: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി

ബേ​ക്ക​റി​ക​ൾ വ​ഴി 15% വീ​ര്യ​മു​ള്ള ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യെ​ന്ന വി​വാ​ദ​ത്തി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി എം. ​ലി​ജു. മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ കാ​ല​ത്താ​ണ് ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി.ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന പ​രാ​തി​ക​ൾ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്. മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ല​ത്ത് ന​ട​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ ​തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ​യോ ന​യ​പ​ര​മാ​യോ ഉ​ള്ള അ​നു​മ​തി ല​ഭി​ച്ചി​രു​ന്നോ​യെ​ന്നും, ഇ​തി​ന് പി​ന്നി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കും.

15 ശ​ത​മാ​നം വീ​ര്യ​മു​ള്ള പ​ഴ​ങ്ങ​ളി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന വൈ​നാ​ണ് വി​ൽ​പ​ന​യ്ക്കെ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ലെ ഒ​രു ബേ​ക്ക​റി​ക്കാ​ണ് ആ​ദ്യ​മാ​യി വി​ൽ​പ​നാ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ൽ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഹോ​ർ​ട്ടി വൈ​ൻ നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഹോ​ർ​ട്ടി വൈ​ൻ വി​ത​ര​ണം അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് വി​ൽ​പ​ന​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ലി​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്കാ​യി10000 രൂ​പ വാ​ർ​ഷി​ക ഫീ​സ് ന​ൽ​കി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കാം. 20 ശ​ത​മാ​ന​മാ​ണ് വി​ൽ​പ​ന​യി​ലൂ​ടെ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ക.

ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പന: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി Read More »

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം; രാജ്യത്ത് 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. വില വിവരങ്ങൾ എൻപിപിഎ വെബ്‌സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.പുതുക്കിയ വിലകൾ ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും റീട്ടെയ്ൽ കടകളിലും പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വില കുറയുന്ന പ്രധാന മരുന്നുകൾ

ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഉപയോഗിക്കുന്ന ഡെനോസുമബ് , കീമോതെറാപ്പിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം, വൻകുടൽ, അണ്ഡാശയ, ഗർഭാശയ ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിഡുമാബ് തുടങ്ങിയവ ഉൾപ്പെടെയുള്ള 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ പ്രമുഖ മരുന്നുകളുടെയും പരമാവധി റീട്ടെയിൽ വില ഇനി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും.

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം; രാജ്യത്ത് 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി.എ / ഡി.ആര്‍ അനുവദിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി.എ / ഡി.ആര്‍ അനുവദിച്ചു. നവംബര്‍ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്‍ഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആര്‍ കൂടി ലഭിക്കും. 96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആര്‍ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി.എ / ഡി.ആര്‍ അനുവദിച്ചു Read More »

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം; പ്രതി സുഹൈലിന് ജാമ്യമില്ല

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം; പ്രതി സുഹൈലിന് ജാമ്യമില്ല Read More »

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നു കുരുന്നു ജീവനുകള്‍ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസില്‍ യാതൊരു ആശങ്കയും വേണ്ട. ശക്തമായ നടപടി ഉണ്ടാകും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിന്റെ മേല്‍നോട്ട നടപടികള്‍ക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സര്‍ക്കാര്‍ വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി Read More »

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ സൂര്യയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

ദേവയുടെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമാകുന്നത് ലളിതസംഗീതത്തെ വേഗതയുടെ താളത്തോട് ചേര്‍ത്തുവെച്ച് വിസ്മയിപ്പിച്ച അതുല്യപ്രതിഭയെയാണ്. രജനികാന്തിന്റെ
താരപ്രഭയ്ക്ക് താളം നല്‍കിയ ദേവയുടെ ഈണങ്ങള്‍ തമിഴ് ജനത വര്‍ഷങ്ങള്‍ക്കിപ്പിറവും നെഞ്ചിലേറ്റുന്നവ. വിരലിലെണ്ണാവുന്ന സിനികമള്‍ക്കേ മലയാളത്തില്‍ സംഗീതം ചെയ്തിട്ടുളളുവെങ്കിലും പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റ്.

തമിഴ് സിനിമയിലെ വമ്പന്‍ വിജയങ്ങള്‍ക്കിടയില്‍ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തില്‍ മൂന്നേ മൂന്ന് ചിത്രങ്ങള്‍..പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി. 1996-ല്‍ പുറത്തിറങ്ങിയ ദ പ്രിന്‍സ്, കിംഗ് സോളമന്‍, 2002ല്‍ ഫാന്റം. മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്ന ഈണങ്ങള്‍ക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേര്‍ത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു.

രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിര്‍ണായക ചുവടുവെപ്പുകളിലെല്ലാം സംഗീതസാന്നിധ്യമായിരുന്നു അദ്ദേഹം. ‘വന്തേന്‍ഡാ പാല്‍ക്കാരന്‍’ എന്ന ഗാനം രജനിയുടെ സ്‌ക്രീന്‍ വ്യക്തിത്വത്തോടും സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്നുവന്ന നായകന്‍ എന്ന പ്രതിച്ഛായയോടും ചേര്‍ന്നുനിന്നു.

പിന്നീട് ബാഷയിലെ ‘ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍’ ആ കൂട്ടുകെട്ടിന്റെ മറ്റൊരു അടയാളമായി. ഓട്ടോറിക്ഷാ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന നായകന്റെ ജീവിതവും പശ്ചാത്തലവും ഗാനത്തിന്റെ താളത്തിലും വാക്കുകളിലും പ്രതിഫലിച്ചു. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ രജനീകാന്തിന്റെ ശരീരഭാഷയും സ്‌റ്റൈലും ആരാധകരുടെ മനസ്സിലേക്ക് എത്തുന്ന അനുഭവം. ചെന്നൈയിലെ തെരുവുകളിലും സാധാരണക്കാരുടെ ജീവിതത്തിലും വേരുകളുള്ള ‘ഗാനാ’ സംഗീതത്തിന് തമിഴ് സിനിമയില്‍ വലിയ ജനപ്രീതി നേടിക്കൊടുക്കുന്നതില്‍ ദേവ പ്രധാന പങ്കുവഹിച്ചു.

നഗരത്തിന്റെ തനത് സംസാരശൈലി, നാടന്‍താളങ്ങള്‍, ലളിതമായ വരികള്‍, ആവര്‍ത്തിച്ചു പാടാന്‍ തോന്നുന്ന പല്ലവികള്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമായിരുന്നു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു Read More »