
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ സൂര്യയില് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് കുറച്ചുകാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു.
ദേവയുടെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമാകുന്നത് ലളിതസംഗീതത്തെ വേഗതയുടെ താളത്തോട് ചേര്ത്തുവെച്ച് വിസ്മയിപ്പിച്ച അതുല്യപ്രതിഭയെയാണ്. രജനികാന്തിന്റെ
താരപ്രഭയ്ക്ക് താളം നല്കിയ ദേവയുടെ ഈണങ്ങള് തമിഴ് ജനത വര്ഷങ്ങള്ക്കിപ്പിറവും നെഞ്ചിലേറ്റുന്നവ. വിരലിലെണ്ണാവുന്ന സിനികമള്ക്കേ മലയാളത്തില് സംഗീതം ചെയ്തിട്ടുളളുവെങ്കിലും പാട്ടുകളെല്ലാം സൂപ്പര് ഹിറ്റ്.
തമിഴ് സിനിമയിലെ വമ്പന് വിജയങ്ങള്ക്കിടയില് മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തില് മൂന്നേ മൂന്ന് ചിത്രങ്ങള്..പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി. 1996-ല് പുറത്തിറങ്ങിയ ദ പ്രിന്സ്, കിംഗ് സോളമന്, 2002ല് ഫാന്റം. മോഹന്ലാല് നായകനായ ദ പ്രിന്സി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്ന ഈണങ്ങള്ക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേര്ത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു.
രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിര്ണായക ചുവടുവെപ്പുകളിലെല്ലാം സംഗീതസാന്നിധ്യമായിരുന്നു അദ്ദേഹം. ‘വന്തേന്ഡാ പാല്ക്കാരന്’ എന്ന ഗാനം രജനിയുടെ സ്ക്രീന് വ്യക്തിത്വത്തോടും സാധാരണക്കാരനില്നിന്ന് ഉയര്ന്നുവന്ന നായകന് എന്ന പ്രതിച്ഛായയോടും ചേര്ന്നുനിന്നു.
പിന്നീട് ബാഷയിലെ ‘ഓട്ടോക്കാരന് ഓട്ടോക്കാരന്’ ആ കൂട്ടുകെട്ടിന്റെ മറ്റൊരു അടയാളമായി. ഓട്ടോറിക്ഷാ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന നായകന്റെ ജീവിതവും പശ്ചാത്തലവും ഗാനത്തിന്റെ താളത്തിലും വാക്കുകളിലും പ്രതിഫലിച്ചു. പാട്ട് കേള്ക്കുമ്പോള് തന്നെ രജനീകാന്തിന്റെ ശരീരഭാഷയും സ്റ്റൈലും ആരാധകരുടെ മനസ്സിലേക്ക് എത്തുന്ന അനുഭവം. ചെന്നൈയിലെ തെരുവുകളിലും സാധാരണക്കാരുടെ ജീവിതത്തിലും വേരുകളുള്ള ‘ഗാനാ’ സംഗീതത്തിന് തമിഴ് സിനിമയില് വലിയ ജനപ്രീതി നേടിക്കൊടുക്കുന്നതില് ദേവ പ്രധാന പങ്കുവഹിച്ചു.
നഗരത്തിന്റെ തനത് സംസാരശൈലി, നാടന്താളങ്ങള്, ലളിതമായ വരികള്, ആവര്ത്തിച്ചു പാടാന് തോന്നുന്ന പല്ലവികള് ഇവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമായിരുന്നു














