
സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും 2 ശതമാനം ഡി.എ / ഡി.ആര് അനുവദിച്ചു. നവംബര് 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്ഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആര് കൂടി ലഭിക്കും. 96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആര് അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.














