Hivision Channel

latest news

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍

ഇരിട്ടി:കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോഡ് ഉള്‍പ്പെടുന്ന ലയണ്‍ ഡിസ്ട്രിക്ട്‌ന്റെ മികച്ച ക്ലബ് ഉള്‍പ്പെടെ 11 അവാര്‍ഡുകള്‍ ഇരിട്ടി ലയണ്‍സ് ക്ലബിന് ലഭിച്ചു.ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് വിജേഷ് ഒ, സെക്രട്ടറി ജോസഫ് സ്‌കറിയ, ട്രഷറര്‍ റീന ഹരീഷ് ബാബു എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇരിട്ടി ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഓണാഘോഷ,കുടുംബ സംഗമ ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസര്‍മാരായ കെ സുരേഷ് ബാബു, അനൂപ് കെ ടി, വിജേഷ് ഒ,ഡോ. ജി ശിവരാമകൃഷ്ണന്‍, ജോസ് കെ ജെ, വി പി സതീശന്‍ ,സുരേഷ് മിലന്‍, വിന്‍സി ജോസഫ് , ക്ലബ് സെക്രട്ടറി ബിജോയ് എ എം എന്നിവര്‍ സംസാരിച്ചു.ക്ലബ്ബിലെ അധ്യപകരായ അഡ്വ. ഡെന്നിസ് തോമസ്, കെ ടി അനൂപ്, കെ ജെ ജോസ്,ശ്രീജ അനൂപ്, ബിന്ദു പ്രവീണ്‍, വിന്‍സി ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍ Read More »

അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്. കേരളത്തിന്റെ തീരമേഖലയില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 06 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 08 മുതല്‍ സെപ്റ്റംബര്‍ 10 വരെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി Read More »

പാടാം നമുക്ക് പാടാം; ഓണാഘോഷ പരിപാടി

പേരാവൂര്‍:നിഷാദ് കലാകേന്ദ്രയുടെ നേതൃത്വത്തില്‍ പാടാം നമുക്ക് പാടാം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പി.വി നാരായണന്‍ മാസ്റ്റര്‍, പ്രദീപ് കുമാര്‍, രാജേഷ് വി, മുരളീധരന്‍ സി, വിനീത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സംഗീത വിരുന്ന്, ഓണ പൂക്കളം, പായസ വിതരണം എന്നിവയും നടന്നു.

പാടാം നമുക്ക് പാടാം; ഓണാഘോഷ പരിപാടി Read More »

ഓണാഘോഷവും അനുമോദനവും

കൊട്ടിയൂര്‍: വ്യാപാരി വ്യവസായി സമിതി കൊട്ടിയൂര്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും അനുമോദനവും നീണ്ടുനോക്കിയില്‍ നടന്നു.ഏരിയ പ്രസിഡണ്ട് ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. സീല്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പവിത്രന്‍, പി.എ ദേവസ്യ, ലാലു, കൂട്ട ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.

ഓണാഘോഷവും അനുമോദനവും Read More »

പരിശീലനം നല്‍കി

പേരാവൂര്‍:പഞ്ചായത്ത് ജലാഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായി 9,10,11 തീയതികളിലായി നടക്കുന്ന ബാലോത്സവത്തിന് മുന്നോടിയായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശീലനം നല്‍കി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, നിഷാദ് മണത്തണ, ലക്ഷ്മി ലേഖ, പ്ലാനിംഗ് ഓഫീസര്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഒരു പഞ്ചായത്തില്‍ നിന്നും 5 വീതം വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

പരിശീലനം നല്‍കി Read More »

ഓണാഘോഷം സംഘടിപ്പിച്ചു

തൊണ്ടിയില്‍: മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, പായസ വിതരണം, വടംവലി മത്സരം എന്നിവയും ഓണ സദ്യയും ഒരുക്കിയിരുന്നു. പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു. പി.ടി തോമസ്, വ്യാപാരി വ്യവസായി ഓകോപന സമിതി പ്രസിഡണ്ട് എസ്തപ്പാന്‍ തട്ടില്‍, വാര്‍ഡ് മെമ്പര്‍ കെ.വി ബാബു, സി.ആര്‍.പി,എഫ് ഇന്‍സ്പെക്ടര്‍ ജോസ്, യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ തൊണ്ടിയില്‍ യൂണിറ്റ് പ്രസിഡണ്ട് ബിനോയി ജോണ്‍, മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമി ഡയറക്ടര്‍ എം.സി കുട്ടിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

ഓണാഘോഷം സംഘടിപ്പിച്ചു Read More »

ഓണാഘോഷ പരിപാടികള്‍

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെയും പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, ജോഷ്വാ, രാജു ജോസഫ്, ബേബി സോജ,റെജീന സിറാജ്, ബാബു കെ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും വടംവലി മത്സരവും നടന്നു.

ഓണാഘോഷ പരിപാടികള്‍ Read More »

കേരള എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു; ഒന്നാം സ്ഥാനം വിശ്വനാഥന്‍ ആനന്ദിന്

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്.തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും നാലാം റാങ്ക് തൃശ്ശൂര്‍ സ്വദേശിനി ആന്‍മരിയയും സ്വന്തമാക്കി. അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയ്ക്കാണ്.ഈ വര്‍ഷം 50,858 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്.

കേരള എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു; ഒന്നാം സ്ഥാനം വിശ്വനാഥന്‍ ആനന്ദിന് Read More »

ഓണക്കിറ്റ് വിതരണം

കണിച്ചാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ക്കായി ഓണക്കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് ആക്ടിംഗ് പ്രസിഡണ്ട് പ്രജിത്ത് പോന്നോന്റെ അധ്യക്ഷതയില്‍ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് എം.എസ്, കെ.പി ശശികുമാര്‍, പി.സി ജോയ്, സജീവന്‍ പാലപ്പിള്ളില്‍തുടങ്ങിയവര്‍ സംസാരിച്ചു.

ഓണക്കിറ്റ് വിതരണം Read More »

ഓണചന്ത ആരംഭിച്ചു

അമ്പായത്തോട്: എ.കെ.ജി ജനകീയ സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറ് അമ്പായത്തോട് ടൗണില്‍ ഓണചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. എ.കെ.ജി ജനകീയ സമിതി
പ്രസിഡണ്ട് ഒ.എം കുര്യാച്ചന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീജ ജോസഫ് ആദ്യ വില്‍പ്പന നടത്തി. ബ്ലോക്ക് മെമ്പര്‍ കെ.എന്‍ സുനീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ബാബു കാരുവേലില്‍, ബാലന്‍ പുതുശേരി, എ.കെ.ജി ജനകീയ സമിതി സെക്രട്ടറി കെ.ആര്‍ വിദ്യാനന്ദന്‍, രവി പറയ്ക്കതാഴത്ത് എന്നിവര്‍ സംസാരിച്ചു.

ഓണചന്ത ആരംഭിച്ചു Read More »