അമ്പായത്തോട്: എ.കെ.ജി ജനകീയ സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറ് അമ്പായത്തോട് ടൗണില്‍ ഓണചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. എ.കെ.ജി ജനകീയ സമിതി
പ്രസിഡണ്ട് ഒ.എം കുര്യാച്ചന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീജ ജോസഫ് ആദ്യ വില്‍പ്പന നടത്തി. ബ്ലോക്ക് മെമ്പര്‍ കെ.എന്‍ സുനീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ബാബു കാരുവേലില്‍, ബാലന്‍ പുതുശേരി, എ.കെ.ജി ജനകീയ സമിതി സെക്രട്ടറി കെ.ആര്‍ വിദ്യാനന്ദന്‍, രവി പറയ്ക്കതാഴത്ത് എന്നിവര്‍ സംസാരിച്ചു.