Hivision Channel

latest news

പേരാവൂര്‍ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി

പേരാവൂര്‍: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി നടന്നു. സെന്റര്‍ മാനേജര്‍ ആര്‍.കെ സുജിന്‍ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഹെഡ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.രമ്യ, അമൃത, നിഷാന,
സിസ്ന, സാബു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു. ചൊവ്വാഴ്ച നടക്കുന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

പേരാവൂര്‍ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി Read More »

നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

നെടുംപുറംചാല്‍: തൊണ്ടിയില്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കുമായി നെടുംപുറംചാല്‍ ഓഫീസില്‍ വെച്ച് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. നെടുംപുറംചാല്‍ പള്ളി വികാരി ഫാ.ജോസഫ് മുണ്ടയ്ക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ഡോക്ടര്‍ രതീഷ് കുമാര്‍, ഷാജി കൈതക്കല്‍, സിബി, ചെറിയാന്‍, തങ്കച്ചന്‍, ജോമോന്‍, ലിന്‍സി, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച ട്രസ്റ്റില്‍ വെച്ച് രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു Read More »

ഇക്കുറി ഓണം മഴയില്‍ മുങ്ങാന്‍ സാധ്യത

ഇക്കുറി ഓണം മഴയില്‍ മുങ്ങാന്‍ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്രാടനാളായ മറ്റന്നാള്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, എറണാകുളം,ഇടുക്കി കോഴിക്കോട്, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്, തിരുവോണദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നില്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ മലയോരമേഖലയിലടക്കം അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. കോമറിന്‍ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറന്‍ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാന്‍ കാരണം.

ഇക്കുറി ഓണം മഴയില്‍ മുങ്ങാന്‍ സാധ്യത Read More »

ആരൂഡ ഭൂമി പരിഗ്രഹവും നൂതന ക്ഷേത്രത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും

കാക്കയങ്ങാട്:പുത്തലം അമ്പലക്കണ്ടി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ ആരൂഡ ഭൂമി പരിഗ്രഹവും നൂതന ക്ഷേത്രത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റെയും സ്ഥപതി പ്രകാശന്‍ ആചാരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ചിരപുരാതനമായ പുത്തലം അമ്പലക്കണ്ടി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രം പതിറ്റാണ്ടുകളായി ബലാലയത്തില്‍ കുടികൊള്ളുകയാണ്. ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്രയായാണ് ക്ഷേത്രം തന്ത്രിയെയും ആചാരിയെയും ആനയിച്ചത്. ചടങ്ങില്‍ പ്രസിഡന്റ് ബാലന്‍ നമ്പ്യാര്‍, സെക്രട്ടറി അജയ് പാട്ടക്കാര, ശ്രീജിത്ത് എടയാര്‍, ഹേമന്ദ് മാട്ടയില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി ഭക്തജനങ്ങളായിരുന്നു ക്ഷേത്ര സന്നിധിയില്‍ എത്തിചേര്‍ന്നത്.

ആരൂഡ ഭൂമി പരിഗ്രഹവും നൂതന ക്ഷേത്രത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പിടികൂടി. 50 ലക്ഷത്തോളം മൂല്യം വരുന്ന ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി എം.വി.ഹുസൈന്‍ അറസ്റ്റിലായി. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് സ്വര്‍ണ്ണം പിടികൂടിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പിടികൂടി Read More »

ബേക്ക് ദ പാരീസ് ലൈവ് ബേക്കറി കഫേ കേക്ക്

കാക്കയങ്ങാടില്‍ ബേക്ക് ദ പാരീസ് ലൈവ് ബേക്കറി കഫേ കേക്ക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. അബ്ദുള്‍ റസാക്ക് ദാരിമി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കാക്കയങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സക്കരിയ ഹാജി, കെ.ടി ടോമി,ഇ സിനോജ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബേക്ക് ദ പാരീസ് ലൈവ് ബേക്കറി കഫേ കേക്ക് Read More »

കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണം; ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഈ വെള്ളിയാഴ്ച പരിഗണിക്കും . സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേരളത്തില്‍ ഓഗസ്റ്റില്‍ മാത്രം 8 പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ പ്രതിരോധ വാക്‌സീന്‍ എടുത്തവരാണ്. പ്രതിരോധ വാക്‌സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതിയെ രൂപീകരിച്ചുണ്ട്.

എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാന്‍ ഈ കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണം; ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും Read More »

ജൂലൈ മാസത്തെ 75% ശമ്പളം വിതരണം ചെയ്തു; കെ.എസ്.ആര്‍.ടിസിയിലെ ശമ്പളം വിതരണം തുടങ്ങി

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം തുടങ്ങി. മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ജൂലൈ മാസത്തെ 70 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയിലെ 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. 838 കാഷ്വല്‍ ജീവനക്കാര്‍ക്ക് മുന്‍പ് ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കാനുള്ള നീക്കത്തിലെ എതിര്‍പ്പ് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും.

ജൂലൈ മാസത്തെ 75% ശമ്പളം വിതരണം ചെയ്തു; കെ.എസ്.ആര്‍.ടിസിയിലെ ശമ്പളം വിതരണം തുടങ്ങി Read More »

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ചു. ശനിയാഴ്ച 200 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ശനിയാഴ്ച 25 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു.10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3865 രൂപയാണ്.

സ്വര്‍ണ വില ഉയര്‍ന്നു Read More »

പെരുമ്പാമ്പിനെ പിടികൂടി

പായം: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടു. വനം വകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗം ഫൈസല്‍ വിളക്കോട് ആണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പായത്ത് വച്ചാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

പെരുമ്പാമ്പിനെ പിടികൂടി Read More »