കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം തുടങ്ങി. മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ജൂലൈ മാസത്തെ 70 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയിലെ 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. 838 കാഷ്വല്‍ ജീവനക്കാര്‍ക്ക് മുന്‍പ് ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കാനുള്ള നീക്കത്തിലെ എതിര്‍പ്പ് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും.