കാക്കയങ്ങാട്:പുത്തലം അമ്പലക്കണ്ടി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ ആരൂഡ ഭൂമി പരിഗ്രഹവും നൂതന ക്ഷേത്രത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റെയും സ്ഥപതി പ്രകാശന്‍ ആചാരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ചിരപുരാതനമായ പുത്തലം അമ്പലക്കണ്ടി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രം പതിറ്റാണ്ടുകളായി ബലാലയത്തില്‍ കുടികൊള്ളുകയാണ്. ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്രയായാണ് ക്ഷേത്രം തന്ത്രിയെയും ആചാരിയെയും ആനയിച്ചത്. ചടങ്ങില്‍ പ്രസിഡന്റ് ബാലന്‍ നമ്പ്യാര്‍, സെക്രട്ടറി അജയ് പാട്ടക്കാര, ശ്രീജിത്ത് എടയാര്‍, ഹേമന്ദ് മാട്ടയില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി ഭക്തജനങ്ങളായിരുന്നു ക്ഷേത്ര സന്നിധിയില്‍ എത്തിചേര്‍ന്നത്.