
കൊട്ടിയൂര്‍: ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടക്കുന്ന കണ്ണൂര്‍ ഫൈറ്റ്‌സ് കാന്‍സര്‍ -ശൈലി ആപ്പ് പരിശീലനം ആശവര്‍ക്കര്‍മാര്‍ക്ക് വേണ്ടി കൊട്ടിയൂര്‍ കുടുംബരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സരുണ്‍ ഘോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജെ.എച്ച്.ഐ സുരഭി പി.കെ, ജെ.പി.എച്ച്.എന്‍ അജിന പി.എന്‍ എന്നിവര്‍ പങ്കെടുത്തു. ആശമാര്‍ സര്‍വ്വേക്ക് വരുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.














