
സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം, കേരളത്തിന്റെ നടപടികള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. സംസ്ഥാനം സമര്‍പ്പിച്ച പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണ നടപടികള്‍ക്കാണ് കമ്മീഷന്റെ അംഗീകാരം. പുന ക്രമീകരണത്തിന് മുന്‍പ് സംസ്ഥാനത്ത് 30471 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. പുന ക്രമീകരണത്തിന്റെ ഭാഗമായി 216 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിച്ചു. 5 പൊളിസ്റ്റേഷനുകള്‍ സംയോജിപ്പിച്ചു. 178 പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറ്റുകയും ചെയ്തു. സംസ്ഥാനത്തെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 30682 ആയി. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനക്രമീകരണം നടന്നത്.
അതേസമയം ആറ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ നിര്‍ദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഴിവാക്കിയ വോട്ടര്‍മാര്‍ക്ക് എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാന്‍ ഒരവസരം കൂടി നല്‍കാനാണ് നിര്‍ദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദില്ലിയിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
എന്യൂമറേഷന്‍ ഫോമുകള്‍ ലഭിച്ചിട്ടും പല കാരണങ്ങളാല്‍ വോട്ട് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം














