
സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍. ബസ്സുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. തന്റെ മകള്‍ക്ക് സംഭവിച്ചത് ഇനി മാറ്റാര്‍ക്കും ഉണ്ടാകരുത് എന്ന് ഇന്‍ഫോപാര്‍ക്കിന് സമീപം സ്വകാര്യ ബസിടിച്ച് മരിച്ച അക്ഷരയുടെ പിതാവ് ഒമാനാക്കുട്ടന്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണപ്പാച്ചിലിന് തടയിടാന്‍ അതിവേഗ നടപടികള്‍ ഗതാഗത വകുപ്പ് കൊണ്ടുവരുന്നത്.
ബസ്സുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നത് ആര്‍ടിഒമാര്‍ അത് പരിശോധിക്കും. പതിനഞ്ചാം തീയതി മുതല്‍ റോഡ് സേഫ്റ്റി മിഷന്‍ ഗതാഗത വകുപ്പ് ആരംഭിക്കുമെന്ന് സിപി ജോണ്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ മാത്രമല്ല മറ്റ് വാഹനങ്ങളും മരണപ്പാച്ചില്‍ നടത്തുന്നുവെന്നും ചേരാനല്ലൂര്‍ അപകടം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ബസുകളുടെ ടൈമിംഗ് മാറ്റാന്‍ പോകുകയാണ്. ഒരു കിലോമീറ്ററിന് രണ്ടരമിനിറ്റാണ് എറണാകുളം ടൗണില്‍ നല്‍കിയിരിക്കുന്നത്. അത് അപര്യാപ്തമാണ്. ഇതുള്‍പ്പെടെ ആര്‍ടിഒമാര്‍ പരിശോധിച്ച ശേഷം പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.














