Hivision Channel

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേരട്ട: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരട്ടയിലെ അച്ചുകൊമ്പന്‍ അലിയുടേയും നസീമയുടേയും മകന്‍ റാഷിദ് (23) ആണ് മരിച്ചത്. ക്രിസ്തുമസ് തലേന്ന് ശനിയാഴ്ച കിളിയന്തറയില്‍ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സഹോദരങ്ങള്‍: റാഹിദ്, റാഷിന.

Leave a Comment

Your email address will not be published. Required fields are marked *