Hivision Channel

സ്ത്രീ പദവി പഠനം; ജില്ലാ തല പരിശീലന പരിപാടി തുടങ്ങി

കണ്ണൂര്‍:സ്ത്രീകളുടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തി പദ്ധതി തയ്യാറാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. ഇതിനായി സ്ത്രീ പദവി പഠനത്തിന് അക്കാദമിക്ക് ടീം അംഗങ്ങള്‍ക്കുള്ള ജില്ലാ തല പരിശീലന പരിപാടി തുടങ്ങി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 92 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ഇടപെടല്‍, ജോലി, വരുമാനം, ആരോഗ്യം, വീടകങ്ങളിലെ അന്തരീക്ഷം, വിദ്യാഭ്യാസം, പ്രത്യുത്പാദന ക്ഷമത തുടങ്ങിയവ പഠിക്കും. രണ്ട് ദിവസത്തെ ജില്ലാതല പരിശീലനം ലഭിക്കുന്നവര്‍ ബ്ലോക്കുകളിലും വാര്‍ഡുകളിലും പരിശീലനം നല്‍കും. മാര്‍ച്ച് 31 ഓടെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂര്‍ത്തീകരിക്കും. ഏപ്രില്‍ ഒന്നിന് സ്ത്രീ പദവി പഠനം തുടങ്ങും. രണ്ട് വര്‍ഷമാണ് പഠന കാലാവധി. സര്‍വ്വേ നടത്തി സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. അടുത്ത ഘട്ടത്തില്‍ ട്രാന്റസ് ജെന്‍ഡര്‍ മേഖലയിലേക്കും പഠനം വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ കിലയുടെ സഹകരണത്തോടെയാണ് പരിശീലനം നല്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു സംസാരിച്ചു. കോഴ്സ് ഡയറക്ടര്‍ ഡോ കെ പി അമൃത, കോഴ്സ് കോര്‍ഡിനേറ്റര്‍ ആര്‍ ഐ റിസ്മിയ, വി മോയി, അനിത ബാബുരാജ്, ടി എം ശിഹാബ് എന്നിവര്‍ ക്ലാസുകളെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *