
ചുങ്കക്കുന്ന്: കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രാദേശിക പി.ടി.എ യോഗങ്ങള്‍ക്ക് തുടക്കമായി. കൂടും തേടി എന്ന് പേരിട്ട യോഗം ചുങ്കക്കുന്നില്‍ വെച്ച് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. റവ.ഫാ.ജോയ് തുരുത്തേല്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ബാബു മാങ്കോട്ടില്‍, ഹെഡ്മാസ്റ്റര്‍ ബിനു തോമസ്, പി.റ്റി.എ പ്രസിഡണ്ട് സണ്ണി വരകില്‍ എന്നിവര്‍ സംസാരിച്ചു.














