
കൊട്ടിയൂര്‍: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി 2022-23 ഭാഗമായി നടപ്പിലാക്കുന്ന കണ്ണൂര്‍ ഫൈറ്റ്‌സ് കാന്‍സര്‍ പരിപാടിയുടെ ബോധവത്കരണ കൈപുസ്തകം മെഡിക്കല്‍ ഓഫീസര്‍ ഡോ.സരുണ്‍ ഘോഷ് പ്രസിഡന്റ്
റോയി നമ്പുടാകത്തിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി സത്യന്‍, ഹെല്‍ത്ത് ഇന്‍പെക്ടര്‍ ടി.എ ജെയ്‌സണ്‍, മനോജ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.














