Hivision Channel

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. ഓപ്പറേഷന്‍ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാന്‍ നിര്‍ദേശം നല്‍കി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കും. സാമ്പത്തിക ഇടപാടുകളില്‍ പരിശോധന. സഹായികളെയും നിരീക്ഷിക്കും.

മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപക നടപടി.

കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവര്‍, കാപ്പ ചുമത്താന്‍ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവര്‍, പിടികിട്ടാപ്പുള്ളികള്‍, വാറണ്ട് പ്രതികള്‍, ലഹരി വില്‍പ്പനക്കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും പിടികൂടുന്നത്. പിടികൂടിയ എല്ലാവരേയും ജയിലിലടക്കില്ല. പിടികിട്ടാപ്പുള്ളികളേയും ജാമ്യമില്ലാകേസിലെ പ്രതികളേയുമാണ് റിമാന്‍ഡ് ചെയ്യുന്നത്.

മറ്റുള്ളവരെ 24 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ച് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം വിട്ടയക്കും.അപകടകാരികളായ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള 50 ശതമാനത്തിലേറെ ആളുകളേയും പിടികൂടാനായെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *