Hivision Channel

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിലെത്തി വീണ ജോര്‍ജ് ഉമ്മന്‍ ചാണ്ടിയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ടത്. മുഖ്യ മന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്റെ സന്ദര്‍ശനമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ മകനുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. അദ്ദേഹത്തിന്റെ മകളെ നേരിട്ട് കണ്ട സംസാരിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരെയും കണ്ടിട്ടുണ്ട്. ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ് എന്ന് വീണ ജോര്‍ജ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *