
പേരാവൂര്‍: പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 1ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷിന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി കൈമാറി. ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവുമായ അമല്‍ എം എസ്, എ നിത്യ എന്നിവര്‍ ചേര്‍ന്ന് തുക രഗിലാഷിന് കൈമാറി. വി ജി പത്മനാഭന്‍,അഡ്വ എം രാജന്‍,കെ സുധാകരന്‍,ശശീന്ദ്രന്‍ മാസ്റ്റര്‍,പി സനീഷ്,പി എസ് രജീഷ്,അമീര്‍ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.