Hivision Channel

അഭിഭാഷക പ്രാക്ടീസിന് ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ശരിവച്ച് സുപ്രീംകോടതി

അഭിഭാഷക പ്രാക്ടീസിന് ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാര്‍ പരീക്ഷ നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യോഗ്യത പരീക്ഷ എന്റോള്‍മെന്റിന് മുമ്പ് നടത്തണോ പിന്നീട് നടത്തത്തണോ എന്ന കാര്യത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകള്‍ ഒന്നും പാടില്ലെന്ന മുന്‍ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് യോഗ്യത പരീക്ഷ ശരിവച്ചത്.

Leave a Comment

Your email address will not be published. Required fields are marked *