
ഇരിട്ടി: കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും സിഐടിയു ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം.സി ഹരിദാസന് ഉദ്ഘാടനം ചെയ്തു. വി.ബി ഷാജു അധ്യക്ഷത വഹിച്ചു.സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ.എസ് സത്യന്, ഡിസി അംഗം സമീന, അഡ്വ. എം വിനോദ് കുമാര്‍, എ.കെ രവീന്ദ്രന്, കെ.സി സുരേഷ് ബാബു, ബാബു കാറ്റാടി,അനൂപ് ചന്ദ്രന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.














