Hivision Channel

ബീച്ച് അംബ്രല്ലകള്‍ നല്‍കി

സ്വന്തമായി കടയോ സ്ഥാപനമോ ഇല്ലാത്ത വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് വിതരണം ചെയ്യുന്ന ബീച്ച് അംബ്രല്ലയുടെ ജില്ലാതല സൗജന്യ വിതരണം കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം വി ബാലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അംഗം സി പി രവീന്ദ്രന്‍, (സി ഐ ടി യു ), ടി നാരായണന്‍ (എ ഐ ടി യു സി) ,പ്രേംജിത്ത് (ഐ എന്‍ ടി യു സി) ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ ഹരീഷ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എ യു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്താകെ 1118 ബീച്ച് അംബ്രല്ലകളാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ മാത്രം 16 പേര്‍ക്ക് ഇക്കുറി ബീച്ച് അംബ്രല്ലകള്‍ നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *