Hivision Channel

ഷഹാനയ്ക്കൊപ്പം ഇനി പ്രണവില്ല

വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന പ്രണവ്(31) മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. ശരീരം തളര്‍ന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ച ആയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം ചെയ്തത്. ധാരാളം എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബാധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു പ്രണവ്.സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Leave a Comment

Your email address will not be published. Required fields are marked *