Hivision Channel

രാഹുല്‍ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച മെഡിക്കല്‍ ഓഫീസര്‍ക്ക് നോട്ടീസ്

രാഹുല്‍ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് കെ എം സി എല്‍ വഴി എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച വണ്ടൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ക്കും മറ്റ് രണ്ടു ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. ഡയാലിസിസ് യൂണിറ്റിനായി ആദ്യ ഘട്ടത്തില്‍ അയച്ച ഉപകരണങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ആശുപത്രി അധികൃതര്‍ കൈപറ്റിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരുമിച്ചു കൊണ്ട് വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞയാഴ്ച എത്തിയ ഡയാലിസിസ് ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ മടക്കിയത്‌

Leave a Comment

Your email address will not be published. Required fields are marked *