Hivision Channel

ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി

ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി. 9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക വക മാറ്റിയ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. 2014 മുതല്‍ 2023 വരെയുള്ള കുടിശിക തുകയായി 251 കോടി രൂപയാണ് കെഎസ്ആര്‍ടിസി അടച്ച് തീര്‍ക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം. എന്നാല്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ഉടന്‍ അടച്ചുതീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *