Hivision Channel

വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സെഷന്‍ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സെഷന്‍ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. ആവശ്യമെങ്കില്‍ 18 വയസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ യാത്രാ സൗജന്യം നല്‍കൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

ഇതിനിടെ കെഎസ്ആര്‍ടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനയായാ കെ എസ് യു രംഗത്ത്. 25 കഴിഞ്ഞവര്‍ക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു. ഇളവ് കെഎസ്ആര്‍ടിസി എം ഡിയുടെ ഔദാര്യമല്ല. വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *